Wayanad: ബഫര്‍ സോണ്‍; നാളെ വയനാട്ടില്‍ ഹര്‍ത്താല്‍

പരിസ്ഥിതി ലോല മേഖലാ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍(Wayanad) എല്‍ ഡി എഫ്(LDF) ഹര്‍ത്താല്‍. ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കി പരിധി നിശ്ചയിക്കണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതിനായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.ഈ മാസം പതിനാറിന് യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ശക്തമായ പ്രതിഷേധങ്ങളാണ് ജില്ലയില്‍ രൂപപ്പെടുന്നത്. തീരുമാനം പിന്‍ വലിക്കുന്നത് വരെ സമരങ്ങള്‍ തുടരാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.40 ശതമാനത്തോളം വനമേഖലയുള്ള വയനാട്ടില്‍ സംരക്ഷിത വനമേഖലയിടെ ഒരു കിലോമീറ്റര്‍ വായു പരിധിയെന്നത് ഭൂരിഭാഗം മേഖലകളേയും ബാധിക്കുന്നതാണ്. ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ബത്തേരി നൂല്‍പ്പുഴ തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം കനക്കുകയാണ്.ഇന്ന് വൈകീട്ട് യു ഡി എഫ് നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കും. 16ന് യു ഡി എഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.ബഫര്‍ സോണ്‍ ബാധിക്കുന്ന മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കി പ്രതിഷേധിച്ചിട്ടുണ്ട്.

ഇവിടങ്ങളില്‍ സര്‍വ്വകക്ഷി പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും. അഖിലേന്ത്യാ കിസാന്‍ സഭ ബത്തേരിയില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കായിക്കും വയനാട് വരും ദിവസങ്ങളില്‍ സാക്ഷിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here