ബഫര്‍ സോണ്‍ ഉത്തരവില്‍ ജനങ്ങള്‍ ആശങ്കയില്‍: എം വി ജയരാജന്‍|M V Jayarajan

ബഫര്‍ സോണ്‍ ഉത്തരവില്‍ ജനങ്ങള്‍ക്ക് ആശങ്കയെന്ന് എം വി ജയരാജന്‍(MV Jayarajan). കണ്ണൂരില്‍ ജൂണ്‍ 14 ന് എല്‍ ഡി എഫ് മലയോര ഹര്‍ത്താല്‍(Harthal) നടത്തും. അഞ്ച് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. ജനങ്ങളുടെ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമം. കീഴ്ത്തള്ളി ക്ഷേത്രത്തിലെ ആക്രമണം ഇതിന്റെ ഭാഗമാണ്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഉത്പന്നമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു. അണിയറയില്‍ ബിജെപിയും അരങ്ങില്‍ കോണ്‍ഗ്രസ്സുമാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Mamata Banerjee: പ്രവാചക നിന്ദയുടെ പേരില്‍ പശ്ചിമ ബംഗാളിലെ അക്രമ സംഭവം; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മമത ബാനര്‍ജി

പ്രവാചക നിന്ദയുടെ പേരില്‍ പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ബിജെപിയെ(BJP) രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി(Mamata Banerjee) രംഗത്തെത്തി. അക്രമങ്ങള്‍ക്ക് പിറകില്‍ ബിജെപി ആണെന്നും ബിജെപി മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. ബിജെപി പാപങ്ങള്‍ ചെയ്യുമെന്നും ഇതിനാല്‍ ജനങ്ങള്‍ കഷ്ടപ്പെടുമെന്നും മമത കൂട്ടിചേര്‍ത്തു. ബംഗാളിലെ ഹൗറയില്‍ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗറയില്‍ കൂടുതല്‍ പൊലീസ് സൈന്യവും വിന്യസിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News