Ernakulam: എറണാകുളത്തെ പെട്രോള്‍ പമ്പിലെ കവര്‍ച്ച; രണ്ട് പേര്‍ പിടിയില്‍

എറണാകുളം(Ernakulam) ചെറായി പെട്രോള്‍ പമ്പിലെ കവര്‍ച്ചയില്‍ രണ്ട് പേര്‍ പിടിയില്‍. മാള സ്വദേശി റിയാദ്, ജ്യോത്സ്‌ന എന്നിവരെയാണ് മുനമ്പം പൊലീസ്(police) പിടികൂടിയത്. ചെറായി രംഭ ഫ്യുവല്‍സില്‍ നിന്ന് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയാണ് ഇവര്‍ കവര്‍ന്നത്.

പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നയാള്‍ പിടിയില്‍

കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പെട്രോള്‍ പമ്പിലെ മുന്‍ ജീവനക്കാരനും എടപ്പാള്‍ സ്വദേശിയുമായ സാദിഖാണ് പൊലീസിന്റെ പിടിയിലായത്. പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അരലക്ഷം രൂപയില്‍ 30000 രൂപ ഇയാളില്‍നിന്ന് കണ്ടെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരനെ കെട്ടിയിട്ട് പണം കവരുകയായിരുന്നു. സംഭവത്തില്‍ പെട്രോള്‍ പമ്പിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് എടപ്പാള്‍ സ്വദേശി സാദിഖാണെന്ന് തിരിച്ചറിഞ്ഞത്. പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അരലക്ഷം രൂപയില്‍ 30000 രൂപ ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പമ്പിലെ മുന്‍ജീവനക്കാരെയെല്ലാം പോലീസ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സാദിഖിന്റെ ഫോണ്‍ മാത്രം സ്വിച്ച് ഓഫായിരുതോടെ സാദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത സമയത്താണ് കുറ്റസമ്മദം നടത്തിയത്.

പണത്തിന് ആവശ്യം വന്നതിനാലാണ് പമ്പില്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. വ്യാഴാഴ്ച്ച മറ്റുജീവനക്കാര്‍ മടങ്ങിയെന്ന് ഉറപ്പുവരുത്തിയതോടെയാണ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടിയാണ് കറുത്ത വസ്ത്രം ധരിച്ചതും കവര്‍ച്ചയ്ക്കിടെ ഹിന്ദി സംസാരിച്ചതുമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News