Vikram: നിറഞ്ഞാടി ഉലകനായകന്‍; ‘വിക്രമി’ന് യുകെയിലും റെക്കോര്‍ഡ്

തിയേറ്ററുകള്‍ നിറഞ്ഞാടുന്ന ‘വിക്രം'(Vikram) സിനിമയുടെ പേരില്‍ ഒരു പുതിയ റെക്കോര്‍ഡ് കൂടിയെത്തിയിരിക്കുകയാണ്. യുകെയില്‍(UK) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എക്കാലത്തെയും തമിഴ് ചിത്രമായി(Tamil film) മാറിയിരിക്കുകയാണ് ‘വിക്രം’. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിരുന്നു. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ റെക്കോര്‍ഡ് നേടിയത്. വിജയ് നായകനായ ‘ബിഗില്‍’ ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം.

കമല്‍ ഹാസന്‍(Kamal Haasan) നായകനായ ചിത്രം ഇതിനോടകം 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയും ‘വിക്രമി’ല്‍ സുപ്രധാനമായ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here