കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പൊലീസ് പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പൊലീസ് പിടികൂടി. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദാണ് സ്വര്‍ണവുമായി പിടിയിലായത്. എയര്‍പോര്‍ട്ട് സി ഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നസീമിനെ പിടികൂടിയത്. 38 ലക്ഷം രൂപ വിലവരുന്ന 728 ഗ്രാം സ്വര്‍ണമാണ് നസീമില്‍ നിന്നും പൊലീസ് പിടികൂടിയത്. സ്വര്‍ണമിശ്രിതം മൂന്ന് കാപ്‌സ്യുളുകള്‍ക്ക് ഉള്ളിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം കസ്റ്റംസിനെ വെട്ടിച്ചാണ് പുറത്ത് കടന്ന നസീമിനെ പൊലീസ് പിടികൂടുകയായിരുന്നു. പാസഞ്ചര്‍ ടര്‍മിനല്‍ കെട്ടിട പരിസരത്ത് നിന്നാണ് സി ഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.

സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യ മൊഴിയെടുക്കും

സ്വപ്‌ന പ്രതിയായ സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

സ്വപ്ന സുരേഷ് ഫെബ്രുവരി മുതല്‍ ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി നേരില്‍ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കി.

പി സി ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here