Thirupathi: തിരുപ്പതി ദര്‍ശനത്തിനെത്തി വിക്കി-നയന്‍സ് ദമ്പതികള്‍

വിവാഹശേഷം തിരുപ്പതിയില്‍(Thirupathi) ദര്‍ശനത്തിനെത്തി ദമ്പതികളായ നയന്‍താരയും(Nayanthara) വിഘ്നേഷ് ശിവനും(Vighnesh Sivan). ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്ന തിരുപ്പതി ദര്‍ശനത്തിനെത്തി വിക്കി-നയന്‍സ് ദമ്പതികള്‍. നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു വേദി മാറ്റുകയായത്. മഞ്ഞ സാരിയില്‍ സുന്ദരിയായി നയന്‍താരയ വിക്കിയോടൊപ്പം എത്തിയത്. നവദമ്പതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

മഹാബലിപുരത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി, ഷാരൂഖ് ഖാന്‍ തുടങ്ങി 30 ല്‍അധികം താരങ്ങള്‍ വിവാഹത്തില്‍ അതിഥികളായി.

2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News