പ്രവാചകനിന്ദ; റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ ചോരപ്പുഴ ഒഴുക്കി ജാര്‍ഖണ്ഡ് പൊലീസ്

പ്രവാചക നിന്ദക്കെതിരെ റാഞ്ചിയില്‍(Ranji) നടന്ന പ്രതിഷേധത്തില്‍ ചോരപ്പുഴ ഒഴുക്കി ജാര്‍ഖണ്ഡ് പൊലീസ്(Jharkhand police). റാഞ്ചിയിലുണ്ടായ പ്രധിഷേധ പ്രകടനത്തിലെ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധ പ്രകടനത്തിലേക്ക് നിറയൊഴിച്ച ജാര്‍ഖണ്ഡ് പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി ജെ പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലായിരുന്നു ജാര്‍ഖണ്ഡ് പോലീസിന്റെ നരനായാട്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ അതിദാരുണമായി കൊല്ലപ്പെട്ടു. പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തിന് നേരെ പൊലീസുകാര്‍ക്കൊപ്പം നിന്ന ആള്‍ക്കൂട്ടത്തിന്റെ ആജ്ഞക്കനുസരിച്ച് പോലീസുകാരന്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ പൊലീസ് അടിച്ചോടിക്കുന്നതും, കല്ലെറിയുന്നതും തുടര്‍ന്ന് പൊലീസ് വെടിവെക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 11 പൊലീസുകാര്‍ അടക്കം 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുദസ്സിര്‍, സഹില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടേയാണ് മുദസ്സിറിന് വെടിയേറ്റത്. പ്രതിഷേധത്തിനിടയില്‍ ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റതാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സംഘര്‍ഷവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ 6 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെനെതിരെയും വലിയ വിമര്‍ശനമാണ് രാജ്യവ്യാപകമായി ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here