ജോലിക്ക് പോകാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം. മുപ്പതുകാരനായ വൈഭര്‍ സാഹു, ഭാര്യ ഋതു (23) എന്നിവരാണ് മരിച്ചത്. ഒരു പൂജയില്‍ പങ്കെടുക്കാനായി സാഹുവിന്റെ അമ്മയും സഹോദരനും വീട്ടില്‍ നിന്ന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സാഹു ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി സാഹു ജോലിക്ക് പോയിരുന്നില്ല. ഈ സമയങ്ങളില്‍ ഭാര്യ ഋതു ജോലിക്ക് പോകാനായി സാഹുവിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം ജോലിയെ സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് ഭാര്യയെ സാഹു കത്രിക കൊണ്ട് പല തവണ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ ഋതു വൈകാതെ തന്നെ മരണപ്പെട്ടു. ഇതിന് ശേഷമാണ് സാഹു ആത്മഹത്യ ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മയും സഹോദരനുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.