Veena George; ആരോഗ്യ മേഖലയിൽ സംസ്ഥാനം ഏറെ മുൻപന്തിയിൽ; ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യ മേഖലയിൽ കേരളം ഏറെ മുൻപന്തിയിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊച്ചിയിൽ നടക്കുന്ന കൈരളി ടി വിയുടെ 6 -ാമത് ഡോക്ടേ‍ഴ്സ് (kairalitv Doctors Award 2022)  അവാര്‍ഡ് ഉദ്ഘാടനം വിതരണ വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ നമ്മൾ തന്നെ രാജ്യാന്തര പ്രോട്ടോക്കോൾ സൃഷ്ടിച്ചു. വളരെ നല്ല രീതിയിലാണ് കേരളത്തിൽ ആരോഗ്യരംഗം തങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നമ്മുടെ സംവിധാനങ്ങൾ ആധുനികവൽക്കരിക്കപ്പെട്ടതുകൊണ്ടാണ് രോഗനിർണയം വളരെ വേഗത്തിൽ കണ്ടെത്താൻ നമുക്ക് സാധിക്കുന്നതെന്നും ഡോക്ടേഴ്സ് അവാർഡ് കേരളത്തിന്റെ മുഴുവൻ ആരോഗ്യ രംഗത്തിനുള്ള അംഗീകാരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News