ജീവിതത്തിലെ പ്രതിസന്ധികളെയും സന്തോഷങ്ങളെയുമെല്ലാം മനസാന്നിധ്യത്തോടെ നേരിടാന്‍ പഠിച്ചു:ദീപാ ജോസഫ്|Kairali TV Doctors Award

കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറാണ് (Deepa Joseph)ദീപാ ജോസഫ്. (Kairali TV)കൈരളി ടി വി യുടെ 6-ാമത് ഡോക്ടേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപാ ജോസഫിനാണ് ലഭിച്ചത്.

അവാര്‍ഡ് വിതരണ ചടങ്ങില്‍ കേരളത്തില്‍ ജനിച്ചത് ഒരു ഭാഗ്യമായി കാണുന്നുവെന്ന് ദീപാ ജോസഫ് പറഞ്ഞു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതുകൊണ്ടാകാം അവാര്‍ഡിന് അര്‍ഹയായതെന്ന് ദീപാ ജോസഫ് പറഞ്ഞു. ജീവിതത്തില്‍ എല്ലാത്തിനും സപ്പോര്‍ട്ടായി കൂടെ നില്‍ക്കുന്നത് മക്കളാണ്. 24 മണിക്കൂറും ആംബുലന്‍സ് ഡ്രൈവറായി ജോലി നോക്കുകയാണ്. ചില സമയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കി തരുന്നത് പോലും മക്കളാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും സന്തോഷങ്ങളെയുമെല്ലാം ഇപ്പോള്‍ മനസാന്നിധ്യത്തോടെ നേരിടാന്‍ പഠിച്ചു. എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നു- ദീപ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News