Kairali TV Doctors Award:2022ലെ കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് പുരസ്‌കാരം 5 പേര്‍ക്ക്

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കൈരളി ടി വി സംഘടിപ്പിച്ച 2022 ലെ ആറാമത് (Kairali TV Doctors Award)കൈരളി ടിവി ഡോക്ടേഴ്‌സ് അവാര്‍ഡിന് അര്‍ഹരായത് 5 പേര്‍. ആതുര സേവന മേഖലയിലെ മികവിനുള്ള (Kairali TV)കൈരളി ടി വി യുടെ പുരസ്‌കാരങ്ങള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി(Mammootty) കൊച്ചിയില്‍ വിതരണം ചെയ്തു. സന്നദ്ധ സേവന മേഖലയിലെ മികച്ച ആതുരസേവകനുള്ള പുരസ്‌കാരം ഡോ. ഇ ദിവാകരനും സര്‍ക്കാര്‍ മേഖലയിലെ മികച്ച ആതുരസേവനത്തിനുള്ള പുരസ്‌കാരം ഡോ. ചാന്ദ്‌നി രാധാകൃഷ്ണനും സ്വാകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസാകാരം ഡോ. ബാലു വൈദ്യനാഥനും ലഭിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപ ജോസഫും കൈരളി ചാനല്‍ നല്‍കുന്ന പ്രത്യേക പുരസ്‌കാരം നര്‍ഗീസ് ബീഗവും കരസ്ഥമാക്കി.

കൊവിഡ് കാലത്ത് കേരളത്തിലെ ആതുരസേവകര്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മമ്മൂട്ടി പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിട്ടും കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നതായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എം ഡി ജോണ്‍ ബ്രിട്ടാസ്(John Brittas) പറഞ്ഞു.

പാലിയേറ്റീവ് പ്രസ്ഥാനം ഒരു വടവൃക്ഷം പോലെ കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്നതിന് നിദാനമായ വ്യക്തിയാണ് മമ്മൂക്ക: ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

കൈരളി ടി വിയുടെ(Kairali TV) ഡോക്ടേഴ്‌സ് അവാര്‍ഡ് ആരംഭിക്കാന്‍ പ്രചോദനമായത് മമ്മൂക്കയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). പാലിയേറ്റീവ് കെയര്‍ എന്ന സംവിധാനം കേരളത്തില്‍ വന്നപ്പോള്‍ അതിന്റെ ആദ്യ സംരംഭത്തിന്റെ രക്ഷാധികാരിയായിരുന്നു മമ്മൂക്ക(Mammookka). കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു കുടിസ്സുമുറിയില്‍ ആരംഭിച്ച പാലിയേറ്റീവ് പ്രസ്ഥാനത്തിന് സംഭാവന ചെയ്തുകൊണ്ട് പാലിയേറ്റീവ് പ്രസ്ഥാനം ഒരു വടവൃക്ഷംപ്പോലെ കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്നതിന് നിദാനമായ വ്യക്തിയാണ് മമ്മൂക്കയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഓരോ അവാര്‍ഡ് ചടങ്ങുകളും ഓരോ നാഴികകല്ലുകളാണ്. ഇത്തവണ അവാര്‍ഡിന് അര്‍ഹരാവുന്നത് 5 പേരാണെന്നും ആരോഗ്യ മേഖല എന്ന് പറയുന്നത് വലിയൊരു ശൃംഖലയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ മുന്നണി പോരാളികളെ ആദരിച്ചുക്കൊണ്ട് കൊച്ചിയില്‍ നടന്ന കൈരളി ടി വി യുടെ 6-ാമത് (Doctor’s Award)ഡോക്ടേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ മാധ്യമലോകത്തെ കുറിച്ചുള്ള പ്രേക്ഷകരുടെയും വായനക്കാരുടെയും ജനങ്ങളുടെയും അഭിപ്രായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് മാധ്യമങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും ജനങ്ങള്‍ക്കും പരാതികളുടെ പ്രളയമാണ്. ഇന്നത്തെ കാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് പറയാന്‍ മടിക്കുന്ന ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ 24 മണിക്കൂറും സ്വപ്‌നാടനത്തിലാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന എന്താണെന്ന് ചോദിച്ചാല്‍ കൊച്ചുകുട്ടികള്‍പ്പോലും വിമര്‍ശനാത്മകമായി മാത്രമേ അതിനോട് പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ നാലാമത്തെ നെടുംതൂണാണ്. എന്നാല്‍ ഇന്ന് അത്തരമൊരു ഉദ്യമത്തില്‍ നിന്ന് മാധ്യമങ്ങള്‍ അകലത്തിലാണെന്നും മാധ്യമ പ്രവർത്തനം വഴിതെറ്റി പോകാതിരിക്കാൻ ജാ​ഗ്രത പാലിക്കണമെന്നും
ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News