മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്|Swapna Suresh

അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സംഭവത്തില്‍ മാധ്യമങ്ങളെ കാണവെ സ്വപ്ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകന്റെ അറസ്റ്റിനെ കുറിച്ച് വളരെ വികാരപരമായി സംസാരിച്ച സ്വപ്ന(Swapna Suresh) വാര്‍ത്താസമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ചന്ദ്രനഗര്‍ എച്ച്ആര്‍ഡിഎസ് ഓഫീസിലാണ് ശനിയാഴ്ചയും സ്വപ്ന വാര്‍ത്താസമ്മേളനം നടത്തിയത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിക്കുക മാത്രമാണുണ്ടായത്. അതേസമയം കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കേസിലാണ് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here