Arrest:പെട്രോള്‍ പമ്പിലെ മോഷണം; ദമ്പതികള്‍ അറസ്റ്റില്‍

ചെറായിയിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍. തൃശൂര്‍ പട്ടിക്കാട് ചെമ്പൂത്ര പുഴക്കല്‍പറമ്പില്‍ വീട്ടില്‍ ജോത്സ്ന മാത്യു (22), ഭര്‍ത്താവ് റിയാദ് (22) എന്നിവരാണ് അറസ്റ്റിലായത്(Arrest). വ്യാഴം പുലര്‍ച്ചെ ചെറായി ജങ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിന്റെ ഓഫീസ് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. അത്താണിയിലുള്ള ലോഡ്ജില്‍ നിന്നാണ് മുനമ്പം പൊലീസ് ഇവരെ പിടികൂടിയത്.

പ്രതികള്‍ പെട്രോള്‍ പമ്പിലെത്താന്‍ ഉപയോഗിച്ച മാരുതി കാറും ഓഫീസ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടു പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. ഒന്നാം പ്രതി റിയാദി?ന്റെ പേരില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇരുപതില്‍പരം മോഷണക്കേസുകളുണ്ട്. ആലങ്ങാട്, തൃശൂര്‍, കുന്ദംകുളം എന്നിവിടങ്ങളില്‍ സമാനരീതിയില്‍ നടന്ന പെട്രോള്‍ പമ്പ് മോഷണംകേസുകളില്‍ റിയാദ് പ്രതിയാണെന്ന് സംശയിക്കുന്നു.

റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ച് അന്വേഷക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനകം പിടിച്ചത്. മുനമ്പം ഡിവൈഎസ്പി ടി ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ്‌ഐ അരുണ്‍ ദേവ്, സുനില്‍കുമാര്‍, രാജീവ്, രതീഷ് ബാബു, ബിജു, എഎസ്‌ഐ സുനീഷ് ലാല്‍, സുരേഷ് ബാബു, സിപിഒമാരായ ആസാദ്, അഭിലാഷ്, ജിനി, പ്രശാന്ത്, ശരത്ത് എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here