Mammootty; പ്രകടനങ്ങൾക്കപ്പുറം ജീവിതമാണ് നമ്മൾ കാണുന്നത്; നടൻ മമ്മൂട്ടി

പ്രകടനങ്ങൾക്കപ്പുറം ജീവിതമാണ് നമ്മൾ കാണുന്നതെന്ന് നടൻ മമ്മൂട്ടി. കൈരളി ടിവിയുടെ ആറാമത് ഡോക്‌ടേഴ്‌സ് അവാർഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അവാർഡ് ശരിക്കും നമുക്ക് ചെയ്യാൻ കഴിയാത്തതും ഒരു പക്ഷെ ഡോക്ടർമാർക്ക് മാത്രം ചെയ്യാൻ സാധിക്കുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട് അങ്ങനെയുള്ള ആളുകളെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും മാത്രം ചെയ്യുക എന്നതാണ് കൈരളി ടിവിയുടെ ഈ അവാർഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഒരു നാടാണ് നമ്മുടേതെന്നും ജനങ്ങളുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായിട്ടുള്ള ശ്രമങ്ങൾ കൊണ്ടാണ് നമുക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുള്ളതെന്നും കൊവിഡ് പ്രതിരോധരംഗത്ത് കേരളത്തിലെ ആതുരസേവകര്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍
മമ്മൂട്ടി പറഞ്ഞു.

പാലിയേറ്റീവ് കെയർ എന്നാൽ പുതപ്പുകൊണ്ട് മൂടി ആശ്വാസമേകുന്നപോലെയാണ്… നമ്മുടെ വേദനകളെ മാത്രമല്ല ശരീരത്തിന്റെ വേദനകൾക്കപ്പുറത്തേക്ക് മനസിന്റെ വേദനകളെയും അകറ്റാൻ ഈ സാന്ത്വനത്തിന് പറ്റുന്നുണ്ട്. തൊഴിലിനോടുള്ള സ്നേഹത്തിനപ്പുറം ഒരു മാനുഷിക പ്രേരണയുണ്ട് ഇതിൽ ഡോക്ടർമാർ രോഗികളെ ചികിൽസിച്ച് കിട്ടുന്ന ഫീസ് വീട്ടിലെകാര്യങ്ങൾ ചെയ്തു തീർക്കാൻ മാത്രമാകില്ല അതിനപ്പുറം ഈ തൊഴിലിനോടുള്ള ഒരു ഭയങ്കരമായ പാഷനും ആവേശവുമുള്ളവർക്ക് മാത്രമേ ഈ തൊഴിൽ ചെയ്യാൻ സാധിക്കുകയുള്ളു. എല്ലാ ഡോക്ടർമാരും അങ്ങനെ തന്നെയാണെന്നും ഏറ്റവും കൂടുതൽ ഡോക്ടര്മാർ നമ്മുടെ നാട്ടിൽ ഉള്ളതുകൊണ്ടായിരിക്കും നമ്മളെല്ലാം ഇത്ര ആരോഗ്യത്തോടെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്ന ഡോക്ടർമാരോട് നമുക്ക് വേദന മൂർച്ഛിക്കുമ്പോൾ അവർ ഒരു മനുഷ്യനാണെന്ന് മറന്നുകൊണ്ട് നമ്മൾ പലപ്പോഴും പെരുമാറാറുണ്ട്.ശരിയായ ചികിത്സ നമുക്ക് ലഭിച്ചില്ലെങ്കിൽ നമ്മൾ ഡോക്ടർമാരെ ശകാരിക്കാറുണ്ട് ഡോക്ടർ… ഡോക്ടർ ദൈവമൊന്നുമല്ല ഡോക്ടർക്ക് ചികിൽസിക്കാനും മരുന്ന് കൊടുക്കാനും രോഗം കണ്ടുപിടിക്കാനുമപ്പുറത്തേക്ക് ഡോക്ടർമാർക്ക് ഒരു പരിധിയുണ്ട് പലപ്പോഴും നമ്മളിൽ പലരും അത് മറന്നു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കൈരളി ടി വി സംഘടിപ്പിച്ച 2022 ലെ ആറാമത് കൈരളി ടിവി ഡോക്ടേഴ്‌സ് അവാര്‍ഡിന് ഇത്തവണ അര്‍ഹരായത് അഞ്ച് പേരാണ്.സന്നദ്ധ സേവന മേഖലയിലെ മികച്ച ആതുരസേവകനുള്ള പുരസ്‌കാരം ഡോ. ഇ ദിവാകരനും സര്‍ക്കാര്‍ മേഖലയിലെ മികച്ച ആതുരസേവനത്തിനുള്ള പുരസ്‌കാരം ഡോ. ചാന്ദ്‌നി രാധാകൃഷ്ണനും സ്വാകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസാകാരം ഡോ. ബാലു വൈദ്യനാഥനും ലഭിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപ ജോസഫും കൈരളി ചാനല്‍ നല്‍കുന്ന പ്രത്യേക പുരസ്‌കാരം നര്‍ഗീസ് ബീഗവും കരസ്ഥമാക്കി.

 മികച്ച മാതൃക സൃഷ്ടിച്ച ഡോക്ടർമാർക്ക് കൈരളി ടി വി അവാർഡ് ഏർപ്പെടുത്തുമ്പോൾ മലയാളദൃശ്യമാധ്യമചരിത്രത്തിൽ ഒരു പുത്തൻ അധ്യായം പിറക്കുകയായിരുന്നു. സമൂഹം ആദരിക്കേണ്ട ഒരു പരിത്യാഗത്തുറയിലേയ്ക്ക് ക്യാമറക്കണ്ണുകളും വെള്ളിവെളിച്ചവും ആദ്യമായി കടന്നുചെല്ലുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News