Swapna Suresh:സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം നാളെ യോഗം ചേര്‍ന്നേക്കും

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം നാളെ യോഗം ചേര്‍ന്നേക്കും. എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്ന സാഹചര്യത്തില്‍ അഭിഭാഷകരുമായി പൊലീസ് സംഘം ആശയ വിനിമനം നടത്തി. സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനുളള അപേക്ഷ ഉടന്‍ കോടതിയില്‍ നല്‍കും.

വെളിപ്പെടുത്തല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ ആദ്യ യോഗം നാളെ ചേരാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന് അസൗകര്യം ഉണ്ടെങ്കില്‍ യോഗം ചിലപ്പോള്‍ ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയേക്കും. കണ്‍ടോണ്‍മെന്റ് പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്നത് മുന്‍കൂട്ടി കണ്ട് പൊലീസ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. എഫ്‌ഐആറിനെ പ്രാഥമികമായി സാധൂകരിക്കുന്ന തെളിവായ സരിത പിസി ജോര്‍ജ്ജ് ഫോണ്‍ സംഭാഷണം പൊലീസ് ശേഖരിച്ചു, എന്നാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ ചട്ടപ്രകാരം ശബ്ദം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്. ഇതിനായി സരിത എസ് നായര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും. പൊലീസിന് നല്‍കിയ മൊഴി മാറ്റാതിരിക്കാന്‍ സരിത എസ് നായരുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തും. ഇതിന് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തലസ്ഥാനത്ത് ഉണ്ടാവണമെന്ന് സരിതയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയുടെ സുഹൃത്തായ ഷാജ് കിരണിന്റെയും, ഇബ്രാഹിമിന്റെയും മൊഴി രേഖപ്പെടുത്തുന്നിതിന്റെ തീയതിയും സമയവും പിന്നാലെ തീരുമാനിക്കാം എന്നാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News