സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാനാകില്ല; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും:കോടിയേരി ബാലകൃഷ്ണന്‍|Kodiyeri Balakrishnan

ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാനാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള തിരക്കഥയാണ് തയ്യാറാക്കിയതെന്നും കള്ള കഥയ്ക്ക് അല്‍പ്പായുസ്സ് മാത്രമേയുള്ളുവെന്നും സി പി ഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

തുടര്‍ഭരണം ഇടത് വിരുദ്ധ ശക്തികളെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് വലതുപക്ഷം ഒറ്റക്കെട്ടായി ശ്രമിക്കുന്നത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വര്‍ണ്ണം കൊടുത്ത് വിട്ടവരെയും ഏറ്റുവാങ്ങിയവരെയും പിടി കൂടിയില്ല.ബി ജെ പി യുമായി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോഴാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചത്.മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രി കെ ടി ജലീലിനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു.പഴയതെല്ലാം ചീറ്റിപ്പോയപ്പോഴാണ് ഇപ്പോള്‍ പുതിയ കഥകളുമായി ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി .ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്തശക്തികളെ സര്‍ക്കാര്‍ കണ്ടെത്തണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സമരാഭാസങ്ങള്‍ അതിന്റെ വഴിക്ക് നടക്കും.അതിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല.തെറ്റായ പ്രചരണങ്ങളെയും സമരാഭാസത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ പാറാട് പി കെ കുഞ്ഞനന്ദന്‍ അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here