ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി|Death

(Kuttanad House Boat)കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി(Death). പള്ളാതുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്. മുങ്ങിയ ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പ്രസന്നന്റെ മൃതദേഹം.യാത്രക്കാര്‍ ഇറങ്ങിയതിനുപിന്നാലെ ബോട്ട് ഭാഗികമായി മുങ്ങിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.

ഇന്ന് രാവിലെ പത്തിന് യാത്രക്കാരുടെ ലഗേജ് എടുക്കാനായി ബോട്ടില്‍ കയറിയ ജീവനക്കാരനെയാണ് കാണാതായത്.ഇയാള്‍ കയറിയതിനു പിന്നാലെ ബോട്ട് പൂര്‍ണമായി മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മൂന്ന് തമിഴ്‌നാട് സ്വദേശികളുമായി യാത്ര തിരിച്ച കാര്‍ത്തിക എന്ന ബോട്ട് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ജെട്ടിയിലെത്തിയത്.

പ്രവാചക നിന്ദ; പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിച്ച് യുപി സര്‍ക്കാര്‍

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്ക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് യുപി സര്‍ക്കാര്‍. സഹാറന്‍പൂര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുസമ്മില്‍, അബ്ദുള്‍ വാഖിര്‍ എന്നിവരുടെ വീടാണ് അനധികൃത നിര്‍മാണമെന്നാരോപിച്ച് മുനിസിപ്പാലിറ്റി തകര്‍ത്തത്. ആകെ 64 പേരാണ് നഗരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പ്രകോപനപരമായ ട്വീറ്റും ശനിയാഴ്ച പങ്കുവെച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചയ്ക്ക് ശേഷവും ഒരു ശനിയാഴ്ച വരുന്നുണ്ടെന്ന് ഓര്‍ക്കണമെന്നായിരുന്നു ബുള്‍ഡോസറിന്റെ ചിത്രം വച്ചുള്ള ട്വീറ്റ്. കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളുടെയും വീട് ശനിയാഴ്ച തകര്‍ത്തു. 230 പേരാണ് കാണ്‍പൂരില്‍ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News