സമൂഹത്തിൽ മാതൃക സൃഷ്ടിച്ച ഡോക്ടർമാർക്ക് കൈരളി ടിവി ആറാമത് അവാർഡ് ഏർപ്പെടുത്തുമ്പോൾ മലയാള ദൃശ്യമാധ്യമചരിത്രത്തിൽ ഒരു പുത്തൻ അധ്യായം പിറക്കുകയായിരുന്നു. സമൂഹം ആദരിക്കേണ്ട ഒരു പരിത്യാഗത്തുറയിലേയ്ക്ക് ക്യാമറക്കണ്ണുകളും വെള്ളിവെളിച്ചവും ആദ്യമായി കടന്നുചെല്ലുകയായിരുന്നു.
പിന്നീടാണ് നിപ്പാകാലവും കൊവിഡ് കാലവും വന്നത്. അപ്പോഴാണ് കേരളം ഡോക്ടർമാരുടെ ലോകോത്തരനിലവാരമുള്ള വൈദഗ്ധ്യവും രക്തസാക്ഷിത്വത്തിന് തുല്യമായ നിശ്ശബ്ദത്യാഗവും ഒട്ടൊക്കെ തിരിച്ചറിഞ്ഞത്. കൈരളി ഡോക്ടേഴ്സ് അവാർഡ് സമാദരിച്ച ചികിത്സകരുടെ പട്ടിക നോക്കിയാൽ എണ്ണിയെടുക്കാം ആതുരശുശ്രൂഷാരംഗത്ത് കേരളം സൃഷ്ടിക്കുന്ന ആഗോളമാതൃകയുടെ നാഴികക്കല്ലുകൾ.
ഡോക്ടേഴ്സ് അവാർഡിന്റെ വേദിയിൽത്തന്നെ ആതുരശുശ്രൂഷാരംഗത്തെ ഡോക്ടർമാരല്ലാത്ത താരങ്ങളെയും കൈരളി ആദരിച്ചത് കണ്ണീരൊഴുക്കിക്കൊണ്ടാണ് കേരളം കണ്ടുനിന്നത്. ശാരീരികവെല്ലുവിളി നേരിടുന്നവർക്കുള്ള ഫീനിക്സ് അവാർഡ്, കർഷകർക്കുള്ള കതിർ അവാർഡ്, യുവവനിതാസംരംഭകർക്കുള്ള ജ്വാലാ അവാർഡ്, യുവ ശാസ്ത്ര സാങ്കേതിക സംരംഭകർക്കുള്ള ഇൻഫോടെക് അവാർഡ് എന്നിങ്ങനെ നീളുന്നു കൈരളിയുടെ പുരസ്‌ക്കാര നിരകൾ. കൈരളി ടിവിയുടെ പുരസ്കാരങ്ങൾ നവകേരളത്തിനു വഴികാട്ടുന്ന ആകാശനക്ഷത്രങ്ങൾക്കുള്ള സത്യസാക്ഷ്യങ്ങളാണ്.
2022ലെ കൈരളി ടി വി ഡോക്ടേഴ്‌സ് അവാര്‍ഡ് പുരസ്‌കാരം 5 പേര്‍ക്ക്
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കൈരളി ടി വി സംഘടിപ്പിച്ച 2022 ലെ ആറാമത് (Kairali TV Doctors Award)കൈരളി ടിവി ഡോക്ടേഴ്‌സ് അവാര്‍ഡിന് അര്‍ഹരായത് 5 പേര്‍. ആതുര സേവന മേഖലയിലെ മികവിനുള്ള (Kairali TV)കൈരളി ടി വി യുടെ പുരസ്‌കാരങ്ങള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി(Mammootty) കൊച്ചിയില്‍ വിതരണം ചെയ്തു. സന്നദ്ധ സേവന മേഖലയിലെ മികച്ച ആതുരസേവകനുള്ള പുരസ്‌കാരം ഡോ. ഇ ദിവാകരനും സര്‍ക്കാര്‍ മേഖലയിലെ മികച്ച ആതുരസേവനത്തിനുള്ള പുരസ്‌കാരം ഡോ. ചാന്ദ്‌നി രാധാകൃഷ്ണനും സ്വാകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസാകാരം ഡോ. ബാലു വൈദ്യനാഥനും ലഭിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപ ജോസഫും കൈരളി ചാനല്‍ നല്‍കുന്ന പ്രത്യേക പുരസ്‌കാരം നര്‍ഗീസ് ബീഗവും കരസ്ഥമാക്കി.
കൊവിഡ് കാലത്ത് കേരളത്തിലെ ആതുരസേവകര്‍ അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മമ്മൂട്ടി പറഞ്ഞു. അതേസമയം കൊവിഡ് കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിട്ടും കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നതായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എം ഡി ജോണ്‍ ബ്രിട്ടാസ്(John Brittas) പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.