കാറില്‍ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍(Arrest). കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തന്‍വീട്ടില്‍ മുഹമ്മദ് അജ്മല്‍ (28), കുന്നുകടം പടീറ്റതില്‍ രാഹുല്‍ (25) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ മജുവും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയ പാത 66-ല്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ ശനി രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
കാറില്‍ ഇരുപതോളം ചാക്കില്‍ നിറച്ച നിലയില്‍ ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ആലുവ ഭൂഗര്‍ഭ അറയില്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതി സുധീറിനെ കണ്ണൂരിലെ വീട്ടില്‍നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെയാണ് കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തൃപ്രയാറില്‍ മറികടന്നു പോയ കാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാംനാഥ് പ്രിവന്റീവ് ഓഫീസര്‍മാരായ സി എ ജോഷി, കെ എ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളാതുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്.
മുങ്ങിയ ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പ്രസന്നന്റെ മൃതദേഹം.യാത്രക്കാര്‍ ഇറങ്ങിയതിനുപിന്നാലെ ബോട്ട് ഭാഗികമായി മുങ്ങിയിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് യാത്രക്കാരുടെ ലഗേജ് എടുക്കാനായി ബോട്ടില്‍ കയറിയ ജീവനക്കാരനെയാണ് കാണാതായത്.ഇയാള്‍ കയറിയതിനു പിന്നാലെ ബോട്ട് പൂര്‍ണമായി മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മൂന്ന് തമിഴ്‌നാട് സ്വദേശികളുമായി യാത്ര തിരിച്ച കാര്‍ത്തിക എന്ന ബോട്ട് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് ജെട്ടിയിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.