Nargis-begum; നര്‍ഗീസ് ബീഗത്തിന്‍റെ ഫിസിയോതെറാപ്പി സെന്‍റര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പൂർണ്ണപിന്തുണ നൽകി നടൻ മമ്മൂട്ടി

ജീവകാരുണ്യരംഗത്ത് അതുല്ല്യ പ്രവര്‍ത്തനം കാ‍ഴ്ച്ചവെച്ച നര്‍ഗീസ് ബീഗത്തിന്‍റെ ജീവിതാനുഭവങ്ങ‍ള്‍ കൈരളി ടി വി ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തവരെ കണ്ണീരണിയിച്ചു.സ്വന്തമായി ഒരു ഫിസിയോതെറാപ്പി സെന്‍റര്‍ ആരംഭിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മമ്മൂട്ടി നര്‍ഗീസ് ബീഗത്തിന് പൂര്‍ണ്ണപിന്തുണ ഉറപ്പ് നല്‍കി. സെന്റർ തുടങ്ങാനാവശ്യമായ എല്ലാ സഹായസഹകരണങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും താൻ എവിടെയാണെങ്കിലും സെന്ററിന്റെ ഉദ്ഘാടനത്തിനായെത്തുമെന്നും അദ്ദേഹം ആരോഗ്യമന്ത്രി വേദിയിലിരിക്കെ തന്നെ പറഞ്ഞു.

എന്നാൽ അദ്ദേഹം നൽകിയ ഈ പിന്തുണ നിരാലംബര്‍ക്കായി ജീവിതം മാറ്റിവെച്ച പാവങ്ങളുടെ മാലാഖയായ നർഗീസ് ബീഗത്തിന് ഒരു ആശ്വാസമാണ്.ആ കണ്ണുകൾ സന്തോഷത്താൽ ഈറനണിയുന്നത് നമുക്ക് കാണാൻ കഴിയും കൈരളി ടിവിയുടെ ആറാമത് ഡോക്ടർസ് അവാർഡ് പ്രത്യേക പുരസ്കാരത്തിന് അർഹ കൂടിയായ നര്‍ഗീസ് ബീഗം.

വാഴയൂർ പഞ്ചായത്തിലെ കാരാട് ലക്ഷം വീട് കോളനിയിൽ കാരാട് കൊട്ടടംപാടം വീട്ടിൽ ഹംസക്കോയ – ഖമറുന്നിസ ദമ്പതിമാരുടെ മകളായ നർഗീസ് ബീഗത്തിനു സേവനം ജീവിതചര്യയാണ്. ഫറോക്കിലെ ആശുപത്രിയിലെ നഴ്സാണ് നർഗീസ്. ജോലിക്കിടെ കണ്ട ദൈന്യതകളാണു നർ‍ഗീസിനെ സാമൂഹിക പ്രവർത്തകയാക്കിയത്.

ആ സ്‌നേഹസമ്മാനം നിരസിച്ച് നർഗീസ് | Malayalam News

വർഷങ്ങളായി ലഭിക്കുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് സേവനപ്രവർത്തനങ്ങൾക്കായി ഇവർ ചെലവഴിക്കുന്നു. സമാനമനസ്കർ ചേർന്നു വയനാട് ആസ്ഥാനമായി രൂപീകരിച്ച അഡോറ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ സ്ഥാനവും വഹിക്കുന്നു. നിലവിൽ 4 ജില്ലകളായി 72 വീടുകൾ നിർമിച്ചുനൽകി.

40 ശുദ്ധജല പദ്ധതികളും പൂർത്തിയാക്കി. സൗജന്യമായി വിവാഹവസ്ത്രങ്ങൾ നൽകാനായി സംസ്ഥാനത്ത് 7 എയ്ഞ്ചൽ ഷോപ്പുകൾ തുടങ്ങി. മുന്നൂറിലേറെ രോഗികൾക്കു തുടർചികിത്സാ സഹായവും നൽകിവരുന്നു.

സമൂഹത്തിൽ മാതൃക സൃഷ്ടിച്ച ഡോക്ടർമാർക്ക് കൈരളി ടിവി ആറാമത് അവാർഡ് ഏർപ്പെടുത്തുമ്പോൾ മലയാള ദൃശ്യമാധ്യമചരിത്രത്തിൽ ഒരു പുത്തൻ അധ്യായം പിറക്കുകയായിരുന്നു. സമൂഹം ആദരിക്കേണ്ട ഒരു പരിത്യാഗത്തുറയിലേയ്ക്ക് ക്യാമറക്കണ്ണുകളും വെള്ളിവെളിച്ചവും ആദ്യമായി കടന്നുചെല്ലുകയായിരുന്നു.

ആതുര സേവന രംഗത്തെ അതുല്ല്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഞ്ച് പേരെയാണ് ഇത്തവണ കൈരളി ടി വി പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്.സന്നദ്ധ സേവന മേഖലയിലെ മികച്ച ആതുരസേവകനുളള പുരസ്കാരത്തിന് തൃശ്ശൂര്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാരഥി ഡോ. ഇ ദിവാകരന്‍ അര്‍ഹനായി. സര്‍ക്കാര്‍ മേഖലയിലെ മികച്ച ആതുര സേവനത്തിനുളള പുരസ്കാരം നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ചാന്ദ്നി രാധാകൃഷ്ണന് ലഭിച്ചു.കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ബാലുവൈദ്യനാഥനാണ് സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍…കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ നല്‍കിയ അതുല്ല്യ സേവനങ്ങളാണ് ബാലുവൈദ്യനാഥനെ പുരസ്കാരത്തിന്
അര്‍ഹനാക്കിയത്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയർമാന്‍ പദ്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫിന് ലഭിച്ചു.

ഡോക്രടര്‍ ബി ഇക്ബാലും ഡോക്ടര്‍ പി എസ് ശ്രീകലയും അംഗങ്ങളായ ജൂറി യാണ് പുരസ്കാര നിര്‍ണയം നടത്തിയത് ആതുര സേവനരംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്നവര്‍ക്ക് കൈരളി ഡോക്ടേ‍ഴ്സ് അവാര്‍ഡുകള്‍ പ്രേത്സാഹനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മലയാ‍ളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മൂട്ടി അധ്യക്ഷ പ്രസംഗവും മലയാ‍ളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എം ഡി ജോണ്‍ബ്രിട്ടാസ് എം പി മുഖ്യപ്രഭാഷണവും നടത്തി/ ജൂറി അംഗങ്ങളായ ഡോക്ടര്‍ ബി ഇക്ബാല്‍ ഡോക്ടര്‍ പി എസ് ശ്രീകല. ഐ എം എ പ്രസിഡന്‍റ് ഡോക്ടര്‍ മരിയ വര്‍ഗ്ഗീസ് മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരായ സി കെ കരുണകാരന്‍,വി കെ മുഹമ്മദ് അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍മാരായ എം എം മോനായി സ്വാഗതവും എ കെ മൂസമാസ്റ്റര്‍ നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News