Vimala Menon: ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

ബാലസാഹിത്യകാരി വിമല മേനോൻ(Vimala Menon) (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വിടവാങ്ങൽ. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് അധ്യാപകനും ഇന്റീരിയർ ഡിസൈനറുമായിരുന്ന പരേതനായ യു.ജി.മേനോനാണ് ഭർത്താവ്.

‘ഒരാഴ്ച’ എന്ന കൃതിക്ക് 1990-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. മറ്റു നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ജവഹർ ബാലഭവന്റെയും ഭിന്നശേഷി കുട്ടികൾക്കായുള്ള വെങ്ങാനൂർ ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെയും പ്രിൻസിപ്പലായിരുന്നു.

21 വർഷം തിരുവനന്തപുരം ചെഷയർ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയുമായിരുന്നു. നായാട്ട്, ഒളിച്ചോട്ടം, സ്നേഹത്തിന്റെ മണം, മന്ദാകിനി, അമ്മുകേട്ട ആനക്കഥകൾ, പിറന്നാൾ സമ്മാനം, പഞ്ചതന്ത്രം കഥകൾ എന്നീ വിവർത്തന കൃതികളെ കൂടാതെ ‘ശ്യാമദേവൻ’ എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്.

മക്കൾ: ശ്യാം ജി.മേനോൻ(ഫ്രീലാൻസ് ജേണലിസ്റ്റ്, മുംബൈ), യമുനാ മേനോൻ(ചെന്നൈ).

മൃതദേഹം ഞായറാഴ്ച രാവിലെ 9.45 മുതൽ 10.15 വരെ കവടിയാർ ചെഷയർ ഹോമിലും 10.30 മുതൽ രണ്ടുവരെ വസതിയിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 3.15-ന് തൈക്കാട് ശാന്തികവാടത്തിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News