Jail: തവനൂരിലെ ജയില്‍ സമുച്ചയം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍(jail) ഇന്ന് പ്രവർത്തനമാരംഭിക്കും. 35 കോടി രൂപ ചെലവിൽ മലപ്പുറം തവനൂരില്‍ നിർമിച്ച ജയില്‍ സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan) ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിച്ച ആദ്യത്തെ സെന്‍ട്രല്‍ ജയിലാണ് തവനൂരിലേത്. ജയിൽ വകുപ്പിന്റെ 7.56 ഏക്കർ ഭൂമിയിൽ നിർമിച്ച ജയില്‍ സമുച്ചയത്തിന് മൂന്നു നിലകളുണ്ട്. സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളില്‍ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും.

706 അന്തേവാസികളെ താമസിപ്പിക്കുവാന്‍ സൗകര്യമുണ്ട്. തടവുകാര്‍ക്ക് ഫ്‌ലഷ് ടാങ്ക് സൗകര്യത്തോടെ യുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെ ഉള്ള 44 ബാത്ത്‌റൂമുകള്‍ ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു കെട്ടിടവും നിർമിച്ചിട്ടുണ്ട്.

തവനൂര്‍ കൂരടയിലെ ജയില്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കായിക മന്ത്രി വി അബ്ദു റഹ്മാൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും.

പ്രധാന കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിന് 34 ബാരക്ക് സെല്ലുകളും 24 സെല്ലുകളും ട്രാന്‍സ്ജെന്‍ഡേഴ്‌സിനായി രണ്ട് സെല്ലുകളും ഉണ്ട്. തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള പ്രത്യേക സൗകര്യവും കെട്ടിടത്തില്‍ സജ്ജമാണ്.

ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാൻ അവസരമുണ്ട്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണ് തവനൂരിലേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here