ദില്ലി(delhi)യിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അഴുക്കുചാലിൽ ഇറങ്ങിയ ശുചീകരണ തൊഴിലാളികൾ മരിച്ചു(death). അബ്ദുൾ റഹ്മാൻ (21), റംസാൻ (22) എന്നിവരാണ് മരിച്ചത്.
അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.അബ്ദുൾ റഹ്മാൻ, റംസാൻ എന്നിവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി അഴുക്കുചാലിൽ പ്രവേശിച്ചു.
അവർക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ ജബ്ബാർ (26), മജൂർ മുള (23) എന്നിവർ പുറത്ത് നിന്നു. ഇരുവരും പുറത്തേക്ക് വരാത്തതിനെ തുടർന്ന് അബ്ദുൾ ജബ്ബാർ അഴുക്കുചാലിൽ ഇറങ്ങിയപ്പോൾ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവരെ എംവി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ദില്ലി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപമെന്റ് കോർപറേഷൻ ഏരിയക്ക് സമീപമുള്ള അഴുക്കുചാലിൽ ഇറങ്ങിയവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് അറിയിച്ചു.
അഴുക്കുചാലിൽ കയറിയ രണ്ട് പേർ പുറത്തിറങ്ങാനാകാതെ മരിച്ചതായി രാവിലെ 7.36 ന് ബവാന പൊലീസ് സ്റ്റേഷനിലേക്കെത്തിയ പിസിആർ കോൾ ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.