
ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ(terrorists) വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.
Flight: വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്
വിമാനത്തിൽ(flight) വച്ച് 15 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്(pocso case). എയർ ക്രൂ പ്രസാദിനെതിരെയാണ് പോക്സോ(pocso) ചുമത്തി കേസെടുത്തിരിക്കുന്നത്.
ജൂൺ 5 ന് മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here