Solar Cruiser: ആദ്യത്തെ സോളാർ ക്രൂയിസർ ഇനി മറൈൻഡ്രൈവിൽ ഒഴുകിനടക്കും

രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസർ(solar cruiser) ‘ഇന്ദ്ര’ എറണാകുളം മറൈൻഡ്രൈവിൽ ഒഴുകിനടക്കും. ജലാഗതാഗത
വകുപ്പിനായി നിർമിക്കുന്ന ബോട്ടിന്റെ നിർമാണം ഏതാണ്ട്‌ പൂർത്തിയായി. കേരളത്തിന്‌ ഓണസമ്മാനമായി സമർപ്പിക്കും.

കൊച്ചിയിലെ നവ്‌ഗതി മറൈൻ ഡിസൈൻ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ ആണ്‌ നിർമാണം. ബോട്ട്‌ പൂർണമായും ടൂറിസത്തിന്‌ ഉപയോഗിക്കും. 100 സീറ്റാണുള്ളത്‌. രണ്ടുനിലയിൽ താഴെയാണ്‌ സീറ്റുകൾ.

മുകളിൽ ആഘോഷപരിപാടിക്കായി ക്രമീകരിക്കും. ഒരുഭാഗം പുറംകാഴ്‌ച ആസ്വദിക്കാൻ തുറന്നിരിക്കും. 3.15 കോടി രൂപയാണ്‌ നിർമാണ ചെലവ്‌.
2017 ജനുവരിയിൽ വൈക്കം –തവണക്കടവ്‌ റൂട്ടിൽ ആരംഭിച്ച സോളാർഫെറിയുടെ വിജയമാണ്‌ കൂടുതൽ പരീക്ഷണത്തിന്‌ സർക്കാരിന്‌ പ്രേരണയായത്‌.

മലിനീകരണതോതും സർവീസ്‌ ചെലവും ഗണ്യമായി കുറയ്‌ക്കാനാകും എന്നതാണ്‌ നേട്ടം. ഡീസൽ ഉപയോഗിച്ച്‌ സർവീസിന്‌ 10,000 രൂപ വേണ്ടിടത്ത്‌ സോളാർ ഫെറിക്ക്‌ 500 രൂപയിൽ താഴെ മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News