ബഫർ സോൺ(BUFFERZONE) ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്ന് ആവശ്യപ്പെട്ട് ഇരിട്ടി കീഴ്പ്പള്ളിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
സുപ്രീം കോടതിയുടെ ബഫർ സോൺ ഉത്തരവിന് പിന്നാലെ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള ജനവാസമേഖലകൾ കടുത്ത ആശങ്കയിലാണ്.നൂറുകണക്കിന് മലയോര കർഷക കൂടുംബങ്ങളാണ് ഈ മേഖലയിലുള്ളത്.
ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എൽ ഡി എഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. കീഴ്പ്പള്ളിയിൽ ചേർന്ന പൊതുയോഗം സി പി ഐ എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
വനാതിർത്തിയിലെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് ബഫർ സോൺ ഉത്തരവെന്ന് എം വി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് ഘടകകക്ഷിനേതാക്കൾ പൊതുയോഗത്തിൽ സംസാരിച്ചു.
ജൂൺ 14 ന് കണ്ണൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ എൽ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.