സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല ശുചിമുറിയില്‍ മരിച്ച നിലയില്‍

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല ശുചിമുറിയില്‍ മരിച്ച നിലയില്‍. ബഞ്ചാരാ ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ശുചിമുറിയില്‍ നിന്നാണ് ഡിസൈനറുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബഞ്ചാരാ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഹിന്ദി, തമിഴ് സിനിമാ മേഖലകളിലായി നിരവധി പേരുടെ ഫാഷന്‍ ഡിസൈനറാണ് മരിച്ച പ്രത്യുഷ. സ്വന്തം പേരില്‍ ബഞ്ചാരാ ഹില്‍സില്‍ ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു പ്രത്യുഷ ഗരിമെല്ല. യുകെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ആദ്യം അച്ഛന്റെ ബിസിനസില്‍ പങ്കാളിയായെങ്കിലും പിന്നീട് ഫാഷന്‍ ലോകത്തേക്ക് തിരിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News