Covid: രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ഇന്നും എണ്ണായിരത്തിനു മുകളിലാണ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് മൂലം 4 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചീകിത്സയിലുള്ളവരുടെ എണ്ണം നാല്‍പ്പത്തി നാലായിരത്തി അഞ്ഞൂറ്റി പതിമൂന്നായി ഉയരുകയും ചെയ്തു. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71 ശതമാനമായി ഉയര്‍ന്നു. അതേ സമയം കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ഓര്‍മ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തി.

പരിശോധനയും വാക്‌സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News