എഴുപതുകാരിയെ ചവിട്ടി കൊന്നിട്ടും കാട്ടാനയുടെ കലിപ്പ് അടങ്ങിയില്ല; ചിതയില്‍ നിന്നും മൃതദേഹം വലിച്ചെറിഞ്ഞു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. സംസ്‌കാര ചടങ്ങിനിടെ, 70കാരിയുടെ മൃതദേഹം അതേ ആന തന്നെ ചിതയില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത് വീണ്ടും ചവിട്ടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ത്രീയുടെ സംസ്‌കാര ചടങ്ങ് നടന്നത്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുര്‍മു ദല്‍മയെ കാട്ടാന ആക്രമിച്ചത്.

ആന വൃദ്ധയെ ചവിട്ടുകയായിരുന്നു. വൃദ്ധയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറയുന്നു. ഇതിന് പുറമേ വൈകുന്നേരം, മായ മുര്‍മുവിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുമ്‌ബോഴും അതേ ആന ആക്രമിക്കുകയായിരുന്നു. ആന പെട്ടെന്ന് സ്ഥലത്തെത്തുകയും ചിതയില്‍ നിന്ന് മൃതദേഹം എടുത്തെറിയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News