Justin Bieber: മുഖത്തിന് തളര്‍ച്ച ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുഖം ഭാഗികമായി തളര്‍ന്നതായും ഈയാഴ്ചത്തെ ഷോകള്‍ റദ്ദാക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ 28കാരനായ താരം അറിയിച്ചു.

റാംസെ ഹണ്ട് സിന്‍ഡ്രോം എന്നാതാണു ബീബറിനെ ബാധിച്ചിരിക്കുന്നത്. തളര്‍ച്ച ബാധിച്ച മുഖഭാഗം ഉപയോഗിച്ചു ചിരിക്കാനോ കണ്ണ് ചിമ്മാനോ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയില്‍ ആരംഭിച്ച ബീബറിന്റെ ലോകപര്യടനം- ബീബേഴ്‌സ് ജസ്റ്റീസ് വേള്‍ഡ് ടൂര്‍- മൂന്നു പരിപാടികള്‍ മാറ്റിവച്ചതായി ഈയാഴ്ച തുടക്കത്തില്‍ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News