Pinarayi Vijayan: കേരളത്തിലെ ജയിലുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കും; മുഖ്യമന്ത്രി

കേരളത്തിലെ ജയിലുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ജയിലുകളിൽ മനുഷ്യത്വപരമായ സമീപനമാണ് ലക്ഷ്യമിടുന്നതെന്നും തവനൂരിലെ ജയില്‍ സമുച്ചയം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പാർപ്പിക്കാൻ കഴിയുന്നതിലുമധികം പേർ നിലവിൽ ജയിലുകളിലുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ ജയിൽ നിർമിച്ചത്. തവനൂരിലേത് നാലാമത്തെ സെൻട്രൽ ജയിലാണെന്നും 161 തസ്തികകൾ ജയിലിനായി അനുവദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിച്ച ആദ്യത്തെ സെന്‍ട്രല്‍ ജയിലാണ് തവനൂരിലേത്. ജയിൽ വകുപ്പിന്റെ 7.56 ഏക്കർ ഭൂമിയിൽ നിർമിച്ച ജയില്‍ സമുച്ചയത്തിന് മൂന്നു നിലകളുണ്ട്. സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളില്‍ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും.

706 അന്തേവാസികളെ താമസിപ്പിക്കുവാന്‍ സൗകര്യമുണ്ട്. തടവുകാര്‍ക്ക് ഫ്‌ലഷ് ടാങ്ക് സൗകര്യത്തോടെ യുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെ ഉള്ള 44 ബാത്ത്‌റൂമുകള്‍ ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു കെട്ടിടവും നിർമിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News