പ്രവാചക നിന്ദയില്‍ രാജ്യവ്യാപക പ്രതിഷേധം; പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തു

പ്രവാചക നിന്ദയില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തര്‍പ്രദേശില്‍ രാവിലെ 8 മണി വരെ പ്രതിഷേധത്തില്‍ പങ്കെടുത്ത 304 പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയ നുപുര്‍ ശര്‍മ്മയേയും നവീന്‍ ജിന്‍ഡലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ പോര് ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.. പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടന്നതിന് പിന്നാലെ കനത്ത പോലീസ് കാവലിലാണ് ഹൗറ.അക്രമങ്ങള്‍ക്ക് പിറകില്‍ ബിജെപി ആണെന്നും ബിജെപി മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചിരുന്നു. ഹൗറ പൊലീസ് കമ്മീഷണറായി പ്രവീണ്‍ ത്രിപാഠിയെ മുഖ്യമന്ത്രി മമത ബാനര്‍ജി നിയമിക്കുകയും. ഹൗറ റൂറല്‍ എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളിലേക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീങ്ങുന്നത്. കാണ്‍പൂരിലും സഹാരണ്‍ പൂരിലും അനധികൃത കയ്യേറ്റം ആരോപിച്ച് കേസില്‍ പ്രതികളായവരുടെ കെട്ടിടങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്നലെ പൊളിച്ച് നീക്കിയിരുന്നു. ദില്ലിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയും ദില്ലി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതെ സമയം രാജ്യത്ത് സമാധാനം പുലര്‍ത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.വിദ്വേഷ പ്രസംഗം നടത്തിയ നുപുര്‍ ശര്‍മ്മയേയും നവീന്‍ ജിന്‍ഡലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News