സഹോദരിക്കൊപ്പം രാവിലെ നടക്കാനിറങ്ങി; അഞ്ചു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

മഹാരാഷ്ട്രയില്‍ അഞ്ചുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു.സഹോദരി നോക്കിനില്‍ക്കേയാണ് കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്.

നാഗ്പൂര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ സഹോദരി ശ്രമിച്ചുവെങ്കിലും അഞ്ചുവയസ്സുകാരനെ വലിച്ചിഴച്ച് തെരുവുനായ്ക്കള്‍ തൊട്ടടുത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ കടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ വഴിയാത്രക്കാരും മാതാപിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News