Pinarayi Vijayan: ഇ എം എസിന്റെ ഭരണകാലം മാതൃകയാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ആധുനിക കേരളത്തിന്റെ ശില്‍പി എന്ന വിശേഷണം ഇ എം എ എസിന് മാത്രം അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ മലപ്പുറം പുത്തനത്താണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യ കേരളം എന്ന ആശയം മലയാളികള്‍ക്കിടയില്‍ സജീവമാക്കാന്‍ ഇ എം എസിന് കഴിഞ്ഞുവെന്നും നിരവധി ആക്രമണങ്ങള്‍ക്ക് ഇരയായെങ്കിലും നിലപാടുകളില്‍ ഉറച്ചു നിന്ന വ്യക്തിയാണ് അദ്ദേഹം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ എം എസിന്റെ ഭരണം എക്കാലവും മാതൃകയാണ്. ജനാധിപത്യ വിരുദ്ധ സമീപനത്തിലൂടെയാണ് ഇ എം എസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയത്. ഇ എം എസ് തുടക്കം കുറിച്ച വികസന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക , വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ ഇടത് സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News