ഇ ഡി ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച് കോണ്‍ഗ്രസ്; കേരളാനേതൃത്വം വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ചു, ഇരട്ടത്താപ്പ് പുറത്ത്

എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന തലങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് കോണ്ഗ്രസ് മോദി സര്‍ക്കാര്‍ വേട്ടയെന്ന ആരോപണം ഉന്നയിക്കുന്നത് . എന്നാല്‍ കേരളാ നേതൃത്വം വാര്‍ത്ത സമ്മേളനം ഉപേക്ഷിച്ചത് ഇക്കാര്യത്തിലെ കോണ്ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണ് .

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് .മുന്നില്‍ ചോദ്യം ചെയ്യലിന് നാളെയാണ് രാഹുല്‍ ഗാന്ധിക്ക് ഹാജരാകേണ്ടത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്ഗ്രസ്.. സംസ്ഥാന തലങ്ങളില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ എന്‍ഫോഴ്സ്മെന്റ് നടപടിയെ തുറന്നു കാട്ടുമ്പോഴും കേരളത്തില്‍ നേതാക്കള്‍ ഹൈക്കമാന്‍ഡ് നിര്‌ദേശത്തിന് കടക വിരുദ്ധമായി വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് നടപടികളെ സ്വഗതം ചെയ്യുന്ന സംസ്ഥാന ഘടകം കേന്ദ്ര ഏജന്‍സിക്ക് എതിരെ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസരകേണ്ടി വരുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്..അതേ സമയം നാളെ രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റിന് മുന്നിലേക്ക് പോകുമ്പോള്‍ കോണ്ഗ്രസിന്റെ എംപിമാര്‍ പ്രതിഷേധറാലിയുമായി രാഹുല്‍ ഗാന്ധിയെ അനുഗമിക്കും…ഇതൊടെയാണ് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News