ചോറിന്റെ കൂടെ അസ്സല്‍ വറുത്തരച്ച മീന്‍ കറി

എന്തൊക്ക ഉണ്ടെന്ന് പറഞ്ഞാലും ചോറിനൊപ്പം വറുത്തരച്ച മീന്‍ കറിയുണ്ടേല്‍ സംഗതി ജോറാണ്. നല്ല അസ്സല്‍ മീന്‍ കറി തനിനാടന്‍ സ്‌റ്റൈലില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

മീന്‍ – 1/2kg
തേങ്ങ – 2 കപ്പ്
ചെറിയുള്ളി – 12
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മുളക് പൊടി – 2-3 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
മല്ലി പൊടി -2 ടീസ്പൂണ്‍
ഉലുവാ പൊടി -1/4 ടീസ്പൂണ്‍
ഇഞ്ചി അരിഞത് -1 .5 ടീസ്പൂണ്‍
വെള്ളുതുള്ളി അരിഞത്-1.5 ടീസ്പൂണ്‍
പച്ചമുളക് -3
കറിവേപ്പില -3 തണ്ട്
ഉപ്പ്, എണ്ണ -പാകത്തിന്
ഉലുവ -2 നുള്ള്
കുടം പുളി -4-5 അല്ലി( കുറച്ച് വെള്ളത്തില്‍ കുതിര്‍ത്ത് വക്കുക)

പാകം ചെയ്യുന്ന വിധം

തേങ്ങാ, 3 ചെറിയുള്ളി ഇവ നല്ല ചുവക്കെ വറുത്ത് എടുക്കുക. 2 വറ്റല്‍മുളകും ലേശം മല്ലിയും കൂടെ ചേര്‍ത്ത് വറക്കാം. ചൂടാറിയ ശേഷം നന്നായി അരച്ച് എടുക്കുക. മണ്‍ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ചെറിയുള്ളി അരിഞ്ഞത്, പച്ചമുളക് നീളത്തില്‍ കീറിയത്, ഇഞ്ചി, വെള്ളുതുള്ളി എവന്നിവ ചേര്‍ത്ത് വഴറ്റുക. നന്നായി വഴണ്ട് നിറം മാറി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി ,ഉലുവപ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

പച്ചമണം മാറി കഴിഞ്ഞ് അരപ്പ്, പാകത്തിനു ഉപ്പ് , കുടം പുളി വെള്ളത്തോട് കൂടി പാകത്തിന് വെള്ളവും ചേര്‍ത്ത് ഇളക്കി, ഒന്ന് ചൂടായി കഴിയുമ്പോള്‍ മീന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ഇളക്കി 10 മിനുറ്റ് അടച്ച് വച്ച് വേവിക്കുക. കറി നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്ത് 1 സ്പൂണ്‍ പച്ചവെലിച്ചെണ്ണ, 1 തണ്ട് കറിവേപ്പില കൂടി ചേര്‍ക്കുക. ഇതോടെ വറുത്തരച്ച മീന്‍ കറി തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here