Prakasan Parakkatte: ഇത് കിടുക്കും; ‘പ്രകാശന്‍ പറക്കട്ടെ’ ട്രെയിലര്‍ പുറത്ത്

‘പ്രകാശന്‍ പറക്കട്ടെ’ (Prakasan Parakkatte) എന്ന ചിത്രത്തിന്റെ ട്രെയിലര്‍
റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസന്റെ(Dhyan Sreenivasan) തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തന്‍ ആണ് പ്രകാശന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹദാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്നു.ചായാഗ്രഹണം ഗുരുപ്രസാദ്, എഡിറ്റര്‍രതിന്‍ രാധാകൃഷ്ണന്‍, സൗണ്ട് സിങ്ക് സിനിമ, കല ഷാജി മുകുന്ദ്, ചമയംവിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റില്‍സ്ഷിജിന്‍ രാജ് പി, പരസ്യകലമനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍ ദില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം. സജീവ് ചന്തിരൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News