കരിങ്കൊടി ഭയന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ചു; തെളിവായി നിയമസഭാ രേഖ

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ച പൊലീസ് നടപടി ശരിവെയ്ക്കുന്ന നിയമസഭാ രേഖ പുറത്ത്. 2011ല്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലേറി ഒരുവര്‍ഷം തികയുംമുമ്പാണ് വയനാട്ടിലെ ആദിവാസി സ്ത്രീകളുടെ അരയില്‍ കെട്ടിയിരുന്ന കച്ച അഴിപ്പിച്ചത്. ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടിയെ കുറിച്ച് കെ രാധാകൃഷ്ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉത്തരത്തിലാണ് പൊലീസ് നടപടിയെ കുറിച്ച് വിശദീകരിക്കുന്നത്.

‘16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ വേദിയിലേക്ക് പോയ ആദിവാസി സ്ത്രീകളില്‍ മൂന്ന് പേര്‍ മേല്‍ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയില്‍ കച്ചയായി ധരിച്ചത് കാണപ്പെട്ടു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് പ്രസ്തുത കച്ച ഒഴിവാക്കുവാന്‍ തല്‍സമയം ഡ്യൂട്ടിയിലുണ്ടാരുന്ന വനിതാ പൊലീസുകാര്‍ അഭ്യാര്‍ത്ഥിച്ചതിന്‍ പ്രകാരം ആദിവാസി സ്ത്രീകള്‍ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്’- എന്നാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്.

ആ വാര്‍ത്ത തമസ്‌കരിക്കാനും മൂടിവയ്ക്കാനും ശ്രമിച്ച മാധ്യമങ്ങളാണ് ശനിയാഴ്ച കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയെന്ന വ്യാജവാര്‍ത്തയുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ ഒരുവിലക്കും ഒരിടത്തുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനവും സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകളുടെ വസ്ത്രവുമടക്കം കറുപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News