സ്വര്‍ണ്ണം എവിടെ നിന്നും വന്നുവെന്നത് അപ്രസക്തമെന്ന് വി മുരളീധരന്‍

കള്ളക്കടത്തു സ്വര്‍ണ്ണം എവിടെ നിന്നു വന്നുവെന്നും എവിടേക്കു പോയി എന്നുമുള്ള ചോദ്യം അപ്രസക്തമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ നിരുത്തരവാദ പ്രതികരണം. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാണല്ലോ ഇപ്പോള്‍ ചര്‍ച്ച. അതിന്റെ ശ്രദ്ധ തിരിക്കാനാണ് ഈ ചോദ്യം എല്‍ ഡി എഫ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കള്‍ക്കെതിരെ കര്‍ശനനടപടി വേണം: സിപിഐ എം

പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രവാചകനിന്ദയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ റാഞ്ചി, ഹൗറ അടക്കം വിവിധ സ്ഥലത്ത് അക്രമങ്ങളുണ്ടായതില്‍ സിപിഐ എം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധമുയരുന്നത് ന്യായമാണ്. എന്നാല്‍, അക്രമാസക്തമായ പ്രതിഷേധങ്ങളില്‍നിന്ന് വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്തുകയും സ്ഥിതിഗതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലര്‍ത്താന്‍ ജനങ്ങളോട് സിപിഐ എം അഭ്യര്‍ഥിച്ചു.

ഡല്‍ഹി പൊലീസ് ബിജെപിയുടെ രണ്ട് മുന്‍വക്താക്കളുടെ പേരില്‍ മാത്രമല്ല കേസെടുത്തത്, ഒരു മാധ്യമപ്രവര്‍ത്തകനടക്കം ഇതുമായി ബന്ധമൊന്നുമില്ലാത്ത മറ്റ് 30 പേര്‍ക്കെതിരായും കേസെടുത്തു. വക്താക്കള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കല്‍ തന്ത്രമാണിതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News