ആരോഗ്യസ്ഥിതി മോശം; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു|Sonia Gandhi

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.ഡല്‍ഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള- ലക്ഷദ്വീപ് -കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്നും (ജൂണ്‍ 12) നാളെയും കേരള- ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ജൂണ്‍ 16 വരെ കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടാതെ ഇന്നും (ജൂണ്‍ 12) നാളെയും തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ വരുന്ന ആന്ധ്ര പ്രദേശിന്റെ തീരമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News