ഫഹദ് ഫാസിലില്‍ നിന്ന് പഠിക്കുകയായിരുന്നു; ഫഹദ് അപാരനടനെന്ന് കമല്‍ ഹാസന്‍

ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനാണെന്നും ദക്ഷിണേന്ത്യയുടെ സ്വത്താണെന്നും കമല്‍ഹാസന്‍. ‘വിക്രമില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും തകര്‍ത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം സംവിധാനം ചെയ്യണമെന്നുപോലും ആഗ്രഹിച്ചുപോയി. ഫഹദ് അപാര ടാലന്റുള്ള നടനാണ്. കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ സ്വത്താണ് ഫഹദ്. ഈ ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണ്. അല്ലാതെ മലയാളിയായതുകൊണ്ടല്ല’ – കമല്‍ഹാസന്‍ പറഞ്ഞു.

മലയാള സിനിമയില്‍ അഭിനയിക്കാന്‍ എപ്പോഴും തയ്യാറാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന സാധ്യതയുണ്ട്. എന്നാല്‍ സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ താന്‍ ഇനിയുമെത്തുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അടുത്ത 10 വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here