കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

2021ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രവും ശാസ്ത്രീയവുമായ റിപ്പോര്‍ട്ട് നല്‍കിയത്. വനവും ജനവാസ മേഖലയും വേര്‍തിരിച്ച് കേരള സര്‍ക്കാര്‍ ബഫര്‍സോണ്‍ പൂജ്യമാക്കി റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനത്തിനായി പരിഗണിക്കുന്നതിനിടയിലാണ്, രാജസ്ഥാന്‍ ക്വാറിക്കേസില്‍ ബഫര്‍സോണ്‍ ആകാശദൂരം ഒരു കിലോമീറ്റര്‍ ആക്കണമെന്നും ബദല്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ സമര്‍പ്പിക്കണമെന്ന് കാട്ടി സുപ്രീംകോടതി വിധി വന്നത്.

നാല് ദേശീയോദ്യാനങ്ങളുടെയും 17 വന്യജീവി സങ്കേതങ്ങളുടെയും ബഫര്‍സോണ്‍ പൂജ്യമാക്കിയുളള താഴെത്തട്ടില്‍നിന്നും ക്രോഡീകരിച്ച റിപ്പോര്‍ട്ട് തുടര്‍ഭരണത്തില്‍ എല്‍ഡിഎ-ഫ് സര്‍ക്കാര്‍ നല്‍കിയത്. ഒരുവര്‍ഷം മുമ്പേ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ ഏകോപിപ്പിക്കുക മാത്രം ചെയ്താല്‍മതി.

സുപ്രീംകോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ കേരളം പുതിയതായി ഒന്നും നല്‍കേണ്ടതില്ല. സമഗ്ര റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ പ്രത്യേക പരിഗണനയും നിയമപരിരക്ഷയും സംസ്ഥാനത്തിന് ലഭിക്കും. 2019ല്‍ ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കി മന്ത്രിസഭ ഉത്തരവിറക്കിയെന്ന രേഖ ചമച്ച് മാധ്യമങ്ങളും യുഡിഎഫും കളളപ്രചാരണം നടത്തുകയാണ്. വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകളാണ് വലതുപക്ഷ മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെയും കോടതിയുടെയും പൊതുനിലപാടില്‍ മാറ്റം വന്നു. മൂന്നു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ വേണമെന്ന് കേന്ദ്രം നിലപാടെടുത്തു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരേക്കര്‍ ബഫര്‍സോണ്‍ എന്ന നിലയില്‍ വനംവകുപ്പ് തയ്യാറാക്കി നല്‍കിയ ക്യാബിനറ്റ് നോട്ട് കരടുവിജ്ഞാപനത്തില്‍ ശുപാര്‍ശയായി അംഗീകരിച്ച് താഴെത്തട്ടില്‍ ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഈ മിനിട്‌സിന്റെ പകര്‍പ്പെടുത്താണ് മന്ത്രിസഭ ഒരുകിലോമീറ്റാക്കി 2019ല്‍ ഉത്തരവിറക്കി എന്ന് വ്യാജപ്രചാരണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here