BTS: ബിടിഎസ് തിരിച്ചു വരുന്നു; പുതിയ ആല്‍ബം ‘പ്രൂഫ്’ ഏറ്റെടുത്ത് ആരാധകര്‍

ആരാധകരെ ആവേശത്തിലാക്കി കൊറിയന്‍ ബാന്‍ഡ് ബിടിഎസ്(BTS) പുതിയ ആല്‍ബം ‘പ്രൂഫ്'(Proof) പുറത്തിറക്കി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകവേദിയിലേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൂടിയാണിത്. ഒരിടവേളയ്ക്ക് ശേഷം ആരാധകരുടെ മുന്നിലേക്കെത്തുന്ന ബിടിഎസ് 45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബമാണ് സമ്മാനിക്കുന്നത്. ‘യെറ്റ് ടു കം’ എന്ന പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതല്‍ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടുന്നതാണ് ‘പ്രൂഫ്’ ആന്തോളജി. ആദ്യ ദിവസം തന്നെ, ‘പ്രൂഫില്‍’ നിന്നുള്ള എല്ലാ ട്രാക്കുകളും സ്പോട്ടിഫൈയുടെ പ്രതിദിന ഗ്ലോബല്‍ ടോപ്പ് 200 ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

ബിടിഎസിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ താരങ്ങളുടെ സ്റ്റേജ് ഷോകളിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ജൂണ്‍ 16 മുതല്‍ ദക്ഷിണ കൊറിയയിലെ വീക്കെന്‍ഡ് സംഗീതപരിപാടികളില്‍ ബിടിഎസ് എത്തുമെന്ന വിവരം കൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഏഷ്യന്‍-പസഫിക്ക് ഹെറിറ്റേജ് മാസാഘോഷങ്ങളുടെ ഭാഗമായി കെ-പോപ് ബാന്‍ഡ് ബിടിഎസ് മെയ് 31ന് വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റ് ജോ ബൈഡനെ കണ്ടിരുന്നു. തുടര്‍ന്ന് പങ്കുവച്ച ചിത്രങ്ങളെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News