ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. സുല്‍ത്താന്‍ ബത്തേരിക്ക് അടുത്ത് ഫെയര്‍ലാന്റ് കോളനിയിലാണ് സംഭവം. പ്രദേശ വാസിയായ നിസാര്‍ (32) ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്.

വീടിന് സമീപത്തെ ടവറിന്റെ മുകളിലാണ് നിസാര്‍ കയറിയിരിക്കുന്നത്. പൊലിസും ഫയര്‍ ഫോഴ്സും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമം തുടരുന്നുണ്ട്.

ഫയര്‍ ഫോഴ്സ് ജീവനക്കാരും ടവറിലേക്ക് കയറി. എന്നാല്‍ ഇവര്‍ക്ക് നിസാറിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. പക്ഷെ നിസാറുമായി സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News