ROCKETRY – THE NAMBI EFFECT: ടൈംസ് സ്‌ക്വയറില്‍ തെളിഞ്ഞ റോക്കട്രി

ROCKETRY – THE NAMBI EFFECT ന്റെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ല്‍ ആര്‍.മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തില്‍ ലോഞ്ച് ചെയ്തു

ആര്‍ മാധവന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ആര്‍ മാധവന്‍ ഡോ നമ്പി നാരായണനൊപ്പം യുഎസില്‍ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തില്‍ ആയിരുന്നു. ആ സമയത്താണ് ടെക്‌സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് ജൂണ്‍ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്. കൂടാതെ ഇപ്പോള്‍ അമേരിക്കയില്‍ ന്യൂ യോര്‍ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ല്‍ ആര്‍.മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ട്രെയിലറും പ്രദര്‍ശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആണിത്.

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആര്‍ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു. ജൂണ്‍ 3 എന്ന ദിവസം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷന്‍ നമ്പി നാരായണന്റെ പേരില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കാന്‍ ആയി മാറ്റിവെക്കപെടുമ്പോള്‍ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നില്‍ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞന്‍ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുമ്പോള്‍ അതില്‍ അഭിമാന നേട്ടം മലയാളിയായ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ്. വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. ‘റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് ‘ നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ 2021 ഏപ്രിലില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍
നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018ലാണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ‘ഓട് രാജാ ഓട്’എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്ന റോക്കട്രിയില്‍ സിമ്രാനാണ് നായിക. ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്‌മെന്റ്‌സും നിര്‍മാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News