കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു; ഇ ഡി ഓഫീസുകളിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്‌റു കുടുംബത്തേയും മോദി സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് എഐസിസി ആഹ്വാനമനുസരിച്ച് എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്തുണ കൊടുക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഹസനം നടക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചുവരുന്നത്. എങ്കിലും കേന്ദ്ര നേതൃത്വത്തെ ബോധിപ്പിക്കാനാണ് ഇപ്പോള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

എറണാകുളം ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോഴിക്കോട് ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും കെപിസിസി,ഡിസിസി നേതാക്കളും എറണാകുളത്തും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളിലെ നേതാക്കള്‍ കോഴിക്കോടും എന്‍ഫോഴ്‌സ്മെന്‍ ഡയറക്ടറേറ്റുകളിലേക്കുള്ള മാര്‍ച്ചുകളില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News