ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങപറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

കോട്ടയം വൈക്കത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തോട്ടി തട്ടിയതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റ് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പുടമ മരിച്ചു.

വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമന്‍ നായരാണ് മരിച്ചത്. വര്‍ക്ക് ഷോപ്പിന് സമീപത്തെ പുളിമരത്തില്‍ കയറി ഇരുമ്പു തോട്ടി ഉപയോഗിച്ചു സമീപത്തെ മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടയിലാണ് മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനില്‍ നിന്ന് ഷോക്കേറ്റ് തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലോടെയായിരുന്നു അപകടം.

നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.പാലക്കാട് തൃത്താല കല്ലടത്തൂരിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പുളയിയഞ്ചോട്ടില്‍ ജഗന്‍, കൊമ്മാത്ര വളപ്പില്‍ സായൂജ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസായിരുന്നു.

ഉടന്‍ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പടിഞ്ഞാറങ്ങാടി ഗൊഖലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രണ്ടുപേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News