“അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ” ; മുഖ്യമന്ത്രിയെ പ്രശംസിച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. അഗ്നിച്ചിറകുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് .കരുത്തുറ്റ കമ്യൂണിസ്റ്റാണ് മുഖ്യമന്ത്രി.സ്വാതന്ത്ര്യത്തിന്‍റെയും വികസനത്തിന്‍റെയും സ്വര്‍ഗത്തിലേക്ക് അദ്ദേഹം കേരളത്തെ ഉയര്‍ത്തുമെന്നും ബിഷപ്പ് പറഞ്ഞു.

എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം: മുഖ്യമന്ത്രി

എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan)
പറഞ്ഞു .ഭരണഘടന മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും മതരാഷ്ട്ര വാദം രാജ്യത്ത് ശക്തി പ്രാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്.മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റുകൾ എന്നിവരാണ് രാജ്യത്ത് വേട്ടയാടപ്പെടുന്നത്.

ന്യൂനപക്ഷങ്ങളെ തമ്മിൽ തല്ലിച്ച് നേട്ടം കൊയ്യാനും ആർ എസ് എസ് ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ ശക്തികൾ വിവിധ തലങ്ങളിൽ ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.വർഗീയ ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News