Vazhiye: മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം ‘വഴിയെ’ ഒ.ടി.ടിയില്‍

നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’ (Vazhiye) ഒ.ടി.ടിയില്‍ റിലീസ്(OTT release)  ചെയ്തു. ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘ഡൈവേഴ്സ് സിനിമ’യിലൂടെയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ്. മറ്റ് പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാകും.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ ടൊറന്റോ ഇന്‍ഡി ഹൊറര്‍ ഫെസ്റ്റിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്ത ചിത്രം ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിലെ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ റണ്ണറപ്പായിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, ഘനശ്യാം, നിര്‍മല്‍ ബേബി വര്‍ഗീസ്. എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍: നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ഫൈനല്‍ മിക്‌സിങ്: രാജീവ് വിശ്വംഭരന്‍. ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍: അമലു, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ആഷ മനോജ്, ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്. കോസ്റ്റ്യൂം ഡിസൈനര്‍: രോഹിണി സജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News