Russia: യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠിക്കാം

യുക്രൈനില്‍(Ukraine) പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍(Russia) പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നല്‍കും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റഷ്യന്‍ സ്ഥാനപതി മാധ്യമങ്ങളോട് പറഞ്ഞു. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാന്‍ റഷ്യ

യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. ന​ഗരത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ ജയമോ പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വേണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കലോവ്, ഖര്‍ക്കീവ് മേഖലകളില്‍ മൂന്ന് യുക്രൈന്‍ യുദ്ധവിമാനങ്ങള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എന്നാല്‍, യുദ്ധത്തില്‍ യുക്രൈന്‍ ജയിക്കാന്‍ പോവുകയാണെന്ന് ഓണ്‍ലൈനായി സിം​ഗപ്പുരിലെ സമ്മേളനത്തില്‍ പങ്കെടുത്ത യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു.

കൊല്ലപ്പെട്ടത് 
287 കുട്ടികള്‍ മരിയൂപോളില്‍ 24 കുട്ടികള്‍കൂടി കൊല്ലപ്പെട്ടതായി യുക്രൈൻ പ്രോസിക്യൂട്ടര്‍ ജനറല്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ യുക്രൈന്‍–റഷ്യ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 287 ആയി. 492ല്‍ അധികം കുട്ടികള്‍ക്ക് പരുക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel